ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഇടുക്കി അണക്കെട്ട് തുറന്നേക്കുമെന്ന് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച്ച വൈകിട്ട് നാലിനു ശേഷമോ, 14 ന് രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. തുലാവർഷം ശക്തിപ്രാപിച്ചു നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്. ജലസംഭരണിയുടെ പൂർണ സംഭരണശേഷി 2403.00 അടിയാണ്. 2399.03 അടിയിലാണ് റെഡ് അലർട്ട്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട്
കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്റെ വാട്സാപ്പിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്.
അതേസമയം യുവതിയുടെയും രഹസ്യ കാമുകന്റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്.
ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല.
ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്റെയും വരവിനായി കാത്തിരുന്നു.
പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്.
Post A Comment: