www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രിന്‍റഡ് ബിക്കിനിയിൽ ജാൻവിയും അനുജത്തിയും; അവധി ആഘോഷത്തിന്‍റെ ചിത്രങ്ങൾ

Share it:



മുംബൈ: നടി ജാൻവി കപൂറിന്‍റെ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. അനുജത്തി ഖുഷി കപൂറിനൊപ്പം ദുബായിൽ അവധി ആഘോഷത്തിലാണ് ജാൻവി. ഇവിടെ നിന്നും എടുത്ത ചിത്രങ്ങളാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇന്നലെ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു.

പ്രിന്‍റഡ് ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളാണ് ജാൻവി കപൂർ പങ്കുവച്ചിട്ടുള്ളത്. ബിക്കിനിക്ക് ചേരുന്ന സരോംഗും ധരിച്ചിട്ടുണ്ട്. ലുങ്കി ഡാൻസ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

വിദേശയാത്രകളിൽ അനുജത്തിയെ ഒപ്പം കൂട്ടുന്നത് ജാൻവിയുടെ പതിവാണ്. രാജ്കുമാർ റാവുവിനൊപ്പം "റൂഹി" എന്ന ഹൊറർ ചിത്രമാണ് ജാൻവിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്‍റെയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. 


ദോസ്‌താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് താര പുത്രിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ വിദ്യാർഥിനിയായ ഖുഷിയും പഠനശേഷം മാതാപിതാക്കളുടേയും ചേച്ചിയുടേയും ചുവടുപിടിച്ച് സിനിമയിലേക്കാണ്. ഖുഷിയെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് നിരവധി ചിത്രങ്ങളും ബോളിവുഡിൽ ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട് 

കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്‍റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്‍റെ വാട്‌സാപ്പിലേക്ക് അ‍യച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്. 

അതേസമയം യുവതിയുടെയും രഹസ്യ കാമുകന്‍റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്. 

ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല. 

ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്‍റെയും വരവിനായി കാത്തിരുന്നു. 

പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്‌തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്. 

Share it:

bollywood

Gallery

Post A Comment: