www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോതമംഗലം ബസ് സ്റ്റാൻഡിൽ തീ പിടുത്തം; വീഡിയോ

Share it:


കൊച്ചി: കോതമംഗലത്ത് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കെട്ടിടത്തിനു തീ പിടിച്ചു. ആളപായമില്ല. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് തീ പടർന്നത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.  ഇന്നു പുലർച്ചെ ആറോടെയായിരുന്നു സംഭവം.  

കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലക്‌സിൽ നിന്നാണ് തീ ഉയർന്നത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. താഴത്തെ നിലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തീ പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ അണച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ് 

കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്. 

വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. 

അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.  


Share it:

Kerala

Post A Comment: