www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1373) National (1195) Entertainment (829) world (426) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏഴ് വയസുകാരിയെയും ഭിന്നശേഷിയുള്ള സ്ത്രീയെയും പീഡിപ്പിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Share it:



കോഴിക്കോട്: ഏഴ് വയസുകാരിയെയും ഭിന്നശേഷിയുള്ള 52കാരിയെയും പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്. തൃക്കുറിശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ (46)യാണ് പൊലീസ് തിരയുന്നത്. തിങ്കളാഴ്ച്ച രാവിലെ ഒൻപതോടെ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ‌

വീട്ടുകാർ തൊഴിലുറപ്പ് ജോലിക്ക് പോയതിനാൽ ഏഴ് വയസുകാരിയും ഭിന്നശേഷിയുള്ള 52കാരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.‌  ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ഏഴ് വയസുകാരിയെ മടിയിൽ ഇരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. 

പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി വിവരം  അറിയിക്കുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും ജൂപ്പിറ്റർ സ്കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. പെൺകുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പ്ലസ് ടു വിദ്യാർഥിനികൾ ഏറ്റുമുട്ടി; 55 കാരന് കുത്തേറ്റു 

കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.

ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


Share it:

Crime

Post A Comment: