www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1786) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാഹിയിൽ മൾട്ടി സ്പെഷ്യാലിറ്റി ടെലി ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌തു

Share it:


മാഹി: മാഹി മെഡിക്കൽ ആൻഡ് ഡയഗ്‌നസ്റ്റിക് സെന്‍ററുമായി ചേർന്ന് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഹോസ്പിറ്റലിന്‍റെ മൾട്ടി സ്പെഷാലിറ്റി ടെലി ക്ലിനിക് പുതുച്ചേരി സാമൂഹ്യക്ഷേമ ‌ മന്ത്രി സി ജയകുമാർ നിർവഹിച്ചു . സർക്കാർ ആശുപത്രി സേവനങ്ങൾക്ക് പുറമെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ സേവനങ്ങൾക്ക് മാഹിയിൽ തന്നെ  കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന എം.എം.സി യുടെ പ്രവർത്തനങ്ങളും  ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്‍റേയും സേവനങ്ങളും ഏറെ  ശ്‌ളാഘനീയമാണെന്ന് മന്ത്രി പറഞ്ഞു.

ചെന്നൈ അപ്പോളോയിലെ വിദഗ്‌ദരും പരിചയ സമ്പന്നരുമായ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ രോഗ വിവരങ്ങൾ പറയാനും , അവർ ആവശ്യപ്പെടുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ച  ശേഷം ചികിത്സ തേടാനുമുള്ള സംവിധാനം മാഹി എം എം സിയിൽ ഒരുക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് എം എം സി ചെയർമാൻ മൻസൂർ പള്ളൂർ പറഞ്ഞു. 

അപ്പോളോ ഗ്രൂപ്പിലെ എല്ലാ സ്പെഷാലിറ്റി ഡോക്ടർമാരുടെയും സേവനം ടെലിമെഡിസിൻ സംവിധാനത്തിലൂടെ ലഭ്യമായിരിക്കുമെന്നും മൻസൂർ പള്ളൂർ  പറഞ്ഞു. ചടങ്ങിൽ വെച്ച് പാരാമെഡിക്കൽ സ്റ്റാഫിന് മന്ത്രി കോട്ട് കൈമാറി . സോമൻ പന്തക്കൽ സ്വാഗതം പറഞ്ഞു . സി എ സെമ്മൂട്ടി മന്ത്രിയെ ആദരിച്ചു . ഡോ .കെ പി  ഷർമിന ചടങ്ങുകൾ നിയന്ത്രിച്ചു . അപ്പോളോ ടെലി മെഡിസിൻ വൈസ് പ്രസിഡണ്ട് പ്രേം ആനന്ദ്, എ പി മുനീർ സംസാരിച്ചു . നിഷ വിനോദ് നന്ദി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Kerala

Post A Comment: