കൊച്ചി: ബിഗ് ബോസ് താരം കൂടിയായ നടി രശ്‌മി ദേശായിയുടെ ചൂടൻ നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ 46.2 കെ ഫോളോവേഴ്‌സുണ്ട് താരത്തിന്. കഴിഞ്ഞ ദിവസമാണ് താരം ഹോട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേർ കമന്‍റും നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ തന്‍റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളും ഔദ്യോഗിക വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. അഭിനയത്തിനു പുറമേ ഒരു നർത്തകി കൂടിയാണ് താരം.
ഫ്ളോറൽ പ്രിന്‍റഡ് ഗ്രീൻ കോ ഓർഡ് സെറ്റ് വസ്ത്രമാണ് വീഡിയോയിൽ രശ്‌മി ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു തൊപ്പിയും അണിഞ്ഞിട്ടുണ്ട്. രാഖി സാവന്ത്, ദൽജിത് കൗർ എന്നിവരുൾപ്പെടുന്ന സെലിബ്രിറ്റികളും വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിട്ടുണ്ട്. ബിഗ് ബോസിൽ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫൈനൽ റൗണ്ടിലെത്തിയെങ്കിലും വിജയിക്കാനായില്ല. ബിഗ് ബോസിൽ താരത്തിന്‍റെ വ്യക്തി ജീവിതവും ചർച്ചയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: