ഫ്ളോറിഡ: വിമാനത്താവളത്തിൽ യുവതികൾ നടത്തിയ മദ്യപാർട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിശ്ചിത അളവിൽ കൂടുതൽ മദ്യം വിമാനത്തിൽ കയറ്റാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് കൈയിൽ കരുതിയ മദ്യവുമായി യുവതികൾ വിമാനത്താവളത്തിൽ പാർട്ടി നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.
യുഎസിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. ഫ്ലോറിഡയിലെ മിയാമിയിലേക്ക് പോകുകയായിരുന്ന രണ്ടു യുവതികളോട് എയർപോർട്ട് സെക്യുരിറ്റി ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. എയർപോർട്ട് പ്രോട്ടോക്കോളുകൾ അനുസരിച്ച്, ബാഗേജിനുള്ളിൽ 100 മില്ലി മദ്യം മാത്രമാണ് അനുവദനീയം. യുവതികളുടെ പക്കലാണെങ്കിൽ ഓരോ ഫുൾ കുപ്പി വീതമുണ്ടായിരുന്നു.
കൈയിലുള്ള മദ്യം ഉപയോഗിച്ച് ചെറിയ പാർട്ടി നടത്താനായിരുന്നു യുവതികളുടെ തീരുമാനം. യാത്രയ്ക്കായി ചെക്ക് ഇൻ ചെയ്യാൻ വരിനിന്നിരുന്നവർക്കായിരുന്നു മദ്യവിതരണം. അതും സൗജന്യമായി.
മാലിബു പൈനാപ്പിൾ, സിറോക്ക് വോഡ്‌ക ഷോട്ടുകൾ നൽകിയത് യാത്രക്കാർക്ക് പുതുമയായിരുന്നു. കോവിഡ് കാലമാണെന്നത് വിസ്‌മരിച്ച് മാസ്ക്ക് താഴ്ത്തിയാണ് യാത്രക്കാർ പാർട്ടിയിൽ പങ്കെടുത്തത്.
യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയോട് പ്രതികരിച്ച ഒരു ഉപയോക്താവ് ചോദിച്ചത്. ഇത് കോവിഡ് മാനദണ്ഡത്തിന്‍റെ പരിധിയിൽ വരുമോ എന്നാണ്. മറ്റൊരു ഉപയോക്താവ് പറഞ്ഞത്, അതിശയകരം ഈ സമയത്തും ലോകത്ത് എന്തെങ്കിലും നല്ലത് അവശേഷിക്കുന്നുണ്ടെന്നാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: