www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവാവിന്‍റെ ആത്മഹത്യ; ഭാര്യാ കാമുകൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: ഭാര്യയുടെ അവിഹിത ബന്ധം പുറത്ത് വന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യാ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടികുന്നുംപുറത്ത് വിഷ്‌ണു (30)ആണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ ശിവകുമാർ (34) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 

ശിവകുമാറിന്‍റെ ഭാര്യ അഖിലയും വിഷ്‌ണുവും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയായിരുന്നു ശിവകുമാർ ജീവനൊടുക്കിയത്. അഖിലയും ശിവകുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.  

2016-17ൽ തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്‌തിരുന്നു. ഈ സമയത്താണ് വിഷ്‌ണുവുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ വിഷ്‌ണു ചിത്രീകരിച്ച അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ഇവരുടെ ബന്ധം ശിവകുമാർ അറിയുകയും ചെയ്‌തു. 

ഇതോടെ അഖിലയും വിഷ്‌ണുവും കുട്ടികളുമായി ശ്രീകാര്യത്തെ വീട്ടിൽ താമസം തുടങ്ങി. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുവരവെ വിഷ്‌ണു ഒളിവിൽ പോയി. 

വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി.ഐ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി. ബൈജു, സി.പി.ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ് 

കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്. 

വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. 

അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

Share it:

Crime

Mostreaded

Post A Comment: