www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാട്‌സാപ് ഉപയോഗത്തിനു പണം നൽകേണ്ടി വന്നേക്കാം

whatsapp
Share it:

ഒഫീഷ്യൽ സന്ദേശങ്ങൾ മുതൽ വീട്ടുകാർ തമ്മിലുള്ള സ്വകാര്യ കൂട്ടായ്‌മകൾ വരെ വാട്‌സാപിലേക്ക് ചുരുങ്ങിയ കാലമാണ് ഇപ്പോൾ. സന്ദേശങ്ങൾ അതിവേഗം അയക്കാമെന്നതും സ്വകാര്യതയുമാണ് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നത്.

എന്നാൽ വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ സൂക്ഷിക്കുന്നതിനു പണം നൽകേണ്ടി വന്നാലോ. ഇത്തരം ഒരു സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാട്‌സാപ്പിൽ എത്തുന്ന വിഡിയോകളും ഫോട്ടോകളും എല്ലാം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ ഡ്രൈവിലേക്കാണ് ബാക്കപ്പ് ചെയ്യുന്നത്.

ബാക്കപ്പിനെ തുടർന്ന് ഒരാളുടെ ഗൂഗിൾ ഡ്രൈവിലെ സ്‌റ്റോറേജ് ശേഷി കവിഞ്ഞാൽ കൂടുതൽ ഫയലുകൾ ബാക്കപ്പ് ചെയ്യാൻ താത്പര്യമുള്ളവരുടെ വരിസംഖ്യ നൽകാൻ ഗൂഗിൾ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.  വാബീറ്റാഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഗൂഗിൾ വൺ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ ഗൂഗിൾ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ഫ്രീ ആയി നൽകുന്നത് 5 ജിബി സ്‌റ്റോറെജ് ശേഷി മാത്രമാണ്. അത് കവിഞ്ഞാൽ ഐക്‌ളൗഡിൽ ഫയലുകൾ സ്റ്റോർ ചെയ്യാൻ പണം നൽകണം. അത് പോലെ ഉള്ള ഒന്നായിരിക്കും ഇനി ആൻഡ്രോയിഡിലും എത്തുക. 

ഗൂഗിൾ ഫോട്ടോസിന്‍റെ കാര്യത്തിൽ ഇത്തരത്തിലൊരു നീക്കം 2021 ൽ തന്നെ കമ്പനി നടപ്പിലാക്കിയിരുന്നു. നേരത്തെ പരിധിയില്ലാതെ ഫോട്ടോകൾ ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ അനുവദിച്ചിരുന്നു. ഇത് കഴിഞ്ഞ വർഷമാണ് പിൻവലിച്ചത്. സാധാരണഗതിയിൽ ഒരു ഗൂഗിൾ അക്കൗണ്ട് ഉടമയ്ക്ക് നൽകുന്ന ഫ്രീ സ്‌റ്റോറേജ് ശേഷി 15 ജിബിയാണ്. 

ജിമെയിൽ, ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങളുടെ ബാക്കപ്പ് ഇതിലേക്കാണ് പോകുന്നത്. ഇതിനാൽ തന്നെ ഗൂഗിൾ ഫോട്ടോസിലും മറ്റും ധാരാളം ഫയലുകൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്നവർക്ക് അധികം വാട്‌സാപ് ബാക്കപ്പ് സ്‌പേസ് ലഭിച്ചേക്കില്ല. താമസിയാതെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ് ബാക്കപ്പിന് മാറ്റം വരുന്നു എന്നൊരു സന്ദേശം ലഭിക്കുമെന്ന് പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

Science

Post A Comment: