
കോട്ടയം: ഫെയ്‌സ് ബുക്കിൽ പരിയപ്പെട്ട യുവതിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ആരോപണ വിധേയനായ പാസ്റ്ററുടെ ഓൺലൈൻ ലീലകൾ ഞെട്ടിക്കുന്നത്. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ യുവതിയാണ് ചങ്ങനാശേരി സ്വദേശിയായ പാസ്റ്ററിനെതിരെ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നാണ് വിവരം.
പകൽ സുവിശേഷം മാത്രം സംസാരിക്കുന്ന പാസ്റ്റർ രാത്രി ആകുന്നതോടെ ഓൺലൈൻ ലീലകൾ തുടങ്ങുമത്രേ. ഫെയ്‌സ് ബുക്കും വാട്‌സാപ്പുമാണ് പാസ്റ്ററുടെ ഇഷ്‌ട വിനോദം. ഫെയ്‌സ് ബുക്കിൽ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം തന്ത്രപൂർവം നമ്പർ വാങ്ങി വാട്‌സാപ്പ് ചാറ്റിലേക്ക് നീങ്ങുന്നതാണ് പതിവ്. ഇത്തരത്തിൽ നിരവധി സ്ത്രീകൾക്ക് ഇയാൾ ഇക്കിളി മെസേജ് അയക്കാറുണ്ടെന്നാണ് വിവരം.
പരിചയപ്പെട്ടുള്ള ആദ്യ സംസാരത്തിൽ മാന്യമായി മാത്രം സംസാരിക്കുന്നതോടെ സ്ത്രീകൾ പലരും ഇയാളുടെ വലയിൽ വീഴുകയാണത്രേ. പിന്നീട് ക്രമേണ സ്വകാര്യ കാര്യങ്ങളിലേക്ക് സംസാരം ദീർഘിപ്പിക്കുകയാണ് പതിവ്. ഇതിനിടെ നമ്പർ കൈമാറുന്ന സ്ത്രീകളെ ഫോണിൽ ബന്ധപ്പെടാറുമുണ്ട്. വിവാഹിതരും ഭർത്താവുമായി അകന്നു കഴിയുന്നവരുമായ സ്ത്രീകളോടാണ് ഇയാൾക്ക് കൂടുതൽ താൽപര്യമത്രേ. ഇത്തരക്കാരായ സ്ത്രീകളെ ഇക്കിളി മെസേജിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും വശത്താക്കുകയാണ് പതിവ്. പെൺകുട്ടികൾക്ക് നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഇയാൾ അയച്ചുകൊടുക്കുന്നുണ്ടെന്നതിനും തെളിവുകൾ പുറത്തു വന്നിട്ടുണ്ട്.
മാനഹാനി ഭയന്നാണ് സ്ത്രീകൾ പലരും പരാതിയുമായി രംഗത്തെത്താതിരുക്കുന്നത്. ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതിയാണ് ആദ്യമായി പാസ്റ്റർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെയ്‌സ് ബുക്കിൽ റിക്വസ്റ്റ് അയച്ച തന്നോട് ഇയാൾ അശ്ലീലം സംസാരിക്കാൻ തുടങ്ങുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഫെയ്‌സ് ബുക്കില്‍ നിന്നും യുവതിയുടെ നമ്പര്‍ എടുത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെടുകയും ചെയ്തിരുന്നു.
മാറിടം വലുതാണോ എന്നും പാലു തരുമോ എന്നും ഇയാള്‍ ചോദിച്ചുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഉമ്മ ചോദിക്കുക, സ്വകാര്യഭാഗങ്ങളെ പറ്റി പറയുക തുടങ്ങിയവയാണ് ഇയാള്‍ ചാറ്റിലൂടെ യുവതിയോട് സംസാരിച്ചത്. ഇതിന്‍റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റര്‍ തോമസ് ജോണിനെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഒരു പാസ്റ്റർ ഈ രീതിയിൽ സംസാരിച്ചതോടെ യുവതി മാനസികമായി തകർന്നു. രാത്രികളിലാണ് പാസ്റ്റർ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകൾ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിങ് പിന്നീട് അശ്ലീലതയിലേക്ക് വഴിമാറുകയായിരുന്നു. കിസിങ്, ലൗ സ്‌മൈലികളുമാണ് പാസ്റ്റർക്ക് താൽപര്യം. അതിനിടയിൽ മാറിടത്തിന്‍റെ സൈസും പാസ്റ്റർ തിരക്കുന്നുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട്. വീട് എവിടെയാണ്, ഒരു കടിതരട്ടേ, ഏത് ചർച്ചിലാണ് എന്നിങ്ങനെ നീളുന്നു പാസ്റ്ററുടെ പാതിരാകിന്നാരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: