ചേരുവകൾ
- മുട്ട - 4 എണ്ണം
- സവാള - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
- തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്)
- ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി - 6 അല്ലി (ചെറുതായി അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- മുളക്പൊടി - 2 ടേബിൾസ്‌പൂൺ
- കാശ്‌മീരിമുളക്പൊടി - 1 ടേബിൾസ്‌പൂൺ
- മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ
- മല്ലിപൊടി - 1 1/2 ടേബിൾസ്‌പൂൺ
- ഗരംമസാലപൊടി - 1 ടേബിൾസ്‌പൂൺ
- മീറ്റ്മാസല - 1 ടേബിൾസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കടുക് - 1 ചെറിയ ടേബിൾസ്‌പൂൺ
തയാറാക്കുന്ന വിധം
എളുപ്പത്തിൽ മുട്ട കറി തയാറാക്കുന്നതിനായി ഒരു പാത്രത്തിൽ മുട്ട വേവിച്ചതിന് ശേഷം മാറ്റി വയ്ക്കുക. തുടർന്ന് ഒരു പാനിൽ അൽപം വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. തുടർന്ന് അതിലേക്ക് സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ടതിന് ശേഷം നന്നായി വഴറ്റാം.
ഇതെല്ലം നന്നായി വഴണ്ടതിനു ശേഷം തക്കാളികൂടി അതിലേക്ക് ചേർക്കുക. തക്കാളിയും നന്നായി വഴറ്റണം. ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരംമസാലപൊടി, മീറ്റ്മസാല എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. നന്നായി വഴറ്റിയതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുകാവുന്നതാണ്. ശേഷം അതിലേക്ക് വേവിച്ചു വച്ചേക്കുന്ന മുട്ട അതിലേക്ക് ഇടാവുന്നതാണ്. പത്ത് മിനിറ്റ് ചെറു തീയിൽ മൂടി വച്ച് വേവിക്കുക. അവസാനമായി കറിവേപ്പിലയും, മല്ലിയിലയും ചേർക്കുക. ഇപ്പോൾ രുചികരമായ മുട്ടക്കറി തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: