കൊല്ലം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ ആറ് വയസുകാരിയെ രക്ഷപെടുത്തി. കടയ്ക്കലിലാണ് സംഭവം. ദുർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥിനി അൻസീറയുടെ തലയാണ് കലത്തിനുള്ളിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. മാതാപിതാക്കൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അൻസീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ അലുമിനിയം കലത്തിൽ കുടുങ്ങുകയായിരുന്നു.
കുട്ടികളുടെ നിലവിളികേട്ട് രക്ഷകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസിലായത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് വാഹനത്തിൽ കലത്തോട് കൂടി കുട്ടിയെ കടയ്ക്കൽ അഗ്നിനിരക്ഷാനിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ജെ. സുരേഷ് കുമാർ, അസി. ഓഫീസർ ടി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് കാലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: