സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. വൈറലാകാൻ വമ്പൻ സാഹസങ്ങൾ കാട്ടുന്ന പലരുടെയും വീഡിയോ അധികമാരും കാണാറില്ല. എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അപ്രതീക്ഷിത വൈറലായി മാറുകയും ചെയ്യും. ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. രണ്ട് മില്യണിൽ അധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഒരു സാധാരണ പെൺകുട്ടി തുറസായ സ്ഥലത്തിരുന്ന് ചപ്പാത്തി ഉണ്ടാകുന്നതാണ് വീഡിയോ. വളരെ അനായാസേന ചപ്പാത്തി പരത്തുന്ന പെൺകുട്ടി ഇടയ്ക്ക് തൻ്റെ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് മനസിലാക്കി പുഞ്ചിരിക്കുന്നുണ്ട്. ഈ പുഞ്ചിരിയാണ് ഏകദേശം 10 സെക്കൻഡ് മാത്രമുള്ള വീഡിയോയുടെ ഹൈലൈറ്റ്. നിഷ്‌കളങ്കമായി പുഞ്ചിരിക്കുമ്പോഴും താൻ ചെയ്യുന്ന ജോലിയിൽ തുടരുകയാണ് പെൺകുട്ടി. പ്രിയ പ്രകാശ് വാരിയരുടെ പ്രശസ്‌തമായ കണ്ണിറുക്കൽ പോലെ ഈ വീഡിയോയിലെ പെൺകുട്ടിയുടെ ചിരി ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.
വിഡിയോയിലുള്ള പെൺകുട്ടിയുടെ വിഡിയോകൾ മാത്രമുള്ള ekiya5 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്‌തത്. അവിടെ ഈ വീഡിയോ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ജാസ്‌മിൻ സൈനീ എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് വീഡിയോ പോസ്റ്റ് ചെയ്‌തതോടെയാണ് വീഡിയോ വൈറലായത്. നിരവധി പേരാണ് പെൺകുട്ടിയുടെ സൗന്ദര്യത്തെയും, ചിരിയെയും പ്രകീർത്തിച്ച് വീഡിയോയ്ക്ക് പ്രതികരണങ്ങൾ അറിയിക്കുന്നത്.
ഇതിന് മുമ്പ് ഇത്തരത്തിൽ വൈറലായ ആളാണ് അർഷാദ് ഖാൻ. 2016 ൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയ ജിയാ അളിയന് അർഷാദിന്‍റെ ജീവിതം മാറ്റി മറിച്ച ചിത്രമെടുത്തത്. നീലക്കണ്ണുകളും ഭംഗിയുള്ള പുഞ്ചിരിയുമുള്ള അർഷാദ് ഖാന്‍റെ ചായയുണ്ടാകുന്ന ചിത്രം കാട്ടുതീപോലെയാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നത്. ഞൊടിയിടയിൽ അർഷാദിന് മോഡലിങ് ലോകത്ത് ജോലി ലഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: