കൊച്ചി: ആരാധകരുടെ ചോദ്യങ്ങളോട് പക്വമായി മറുപടി പറയുന്നതാണ് നടി നമിത പ്രമോദിന്‍റെ രീതി. ഇത്തരത്തിൽ നമിത നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്കാണ് നമിത മറുപടി നൽകിയത്.
നമിതയെ ഏറ്റവുമധികം കുഴപ്പിക്കുന്ന ചോദ്യം ഏതാണെന്നായിരുന്നു ആരാധകന്‍റെ ചോദ്യം. അതിനുള്ള മറുപടിയായി നമിത പറഞ്ഞത് ഇങ്ങനെയാണ്. താൻ ഒരു കന്യകയാണോയെന്ന ചോദ്യമാണ് തന്നെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യമത്രേ.
അതേസമയം മറ്റു നടിമാരെപോലെ താൻ ഈ ചോദ്യം കേട്ടാൽ പൊട്ടിത്തെറിക്കാറില്ലെന്നും നമിത പറയുന്നു. തന്‍റെ മറുപടി താൻ ഒരു കന്യക തന്നെയാണ് എന്നായിരിക്കും. നിസാരമായി കാണേണ്ടതിനെ നിസാരമായി തന്നെ കാണണമെന്നും നമിത പറയുന്നു.
നമിത ഒരു ആണായാൽ ആരെ ആയിരിക്കും വിവാഹം കഴിക്കുന്നതെന്നായിരുന്നു മറ്റൊരു ചോദ്യം. താനൊരു ആണായാൽ അനുഷ്‌ക ഷെട്ടിയെ ആയിരിക്കും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും, കടുത്ത ആരാധനയാണ് തനിക്ക് അനുഷ്‌ക ഷെട്ടിയോട് എന്നും താരം പറയുന്നു.
ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നമിത പ്രമോദ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വളരെ വേഗം നായികയായി മാറി. ദിലീപിന്‍റെ അടക്കം നായികയായി പല സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങൾ, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, മാർഗംകളി തുടങ്ങിയ ഒരു പിടി സിനിമയുടെ ഭാഗമാക്കാൻ നമിതയ്ക്ക് സാധിച്ചു. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നമിത ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ അശ്വതി എന്ന അഭിഭാഷകയായാണ് നമിത എത്തുന്നത്.
ടെലിവിഷൻ പാരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. എൻ്റെ മനസപുത്രിയായിരുന്നു ആദ്യ പരമ്പര. പിന്നീട് അമ്മേ ദേവി, ഉള്ളടക്കം തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച് ശ്രദ്ധ തേടി. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക്ക് ആയിരുന്നു ആദ്യ സിനിമ.
ജനപ്രിയ നായകൻ ദിലീപും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നമിത പ്രമോദ്. ദിലീപിന്‍റെ മകൾ മീനാക്ഷി ദിലീപിന്‍റെ ഉറ്റ സുഹൃത്താണ് നമിത. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാമാധവൻ സ്വന്തം ചേച്ചിയായാണ് നമിത കാണുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: