കടലിൽ മീൻ പിടിക്കാൻ പോകുന്ന മുക്കുവരെ തേടി പല അത്ഭുതങ്ങളും മറഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തിൽ യെമനിലെ കുറച്ച് സാധാരണക്കാരായ മുക്കുവരെ തേടിയെത്തിയത് മഹാഭാഗ്യമായിരുന്നു. തിമിഗലത്തിന്‍റെ ശർദി അഥവാ ആംബർഗ്രിസിന്‍റെ രൂപത്തിലാണ് 35 മുക്കുവരെ തേടി ഭാഗ്യം എത്തിയത്. കടലിലെ നിധിയെന്നാണ് ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്.
ഏദെന്‍ കടലിടുക്കില്‍ ചത്തു കിടന്ന സ്‌പേം തിമിംഗലത്തിന്‍റെ ശരീരത്തിനുള്ളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് 127 കിലോയോളം വരുന്ന ആംബര്‍ഗ്രിസ് ലഭിച്ചത്. തിമിംഗലത്തിന്‍റെ ശരീരം അഴുകി തുടങ്ങിയിരുന്നിരുന്നു. എന്നാല്‍ ശരീരത്തില്‍ നിന്ന് പുറത്ത് വന്ന ഗന്ധം പ്രത്യേകതയുള്ളതായി ഇവര്‍ക്ക് തോന്നി. ഇതോടെ തിമിംഗലത്തെ കെട്ടിവലിച്ച് കരയില്‍ എത്തിച്ചു.
കരയില്‍ വെച്ച് വയര്‍ കീറി മുറിച്ച് പരിശോധിച്ചതോടെയാണ് 127 കിലോയോളം വരുന്ന ആംബര്‍ഗ്രിസ് ലഭിച്ചത്. സംഭവം പുറത്തു വന്നതോടെ യുഎഇയിലെ മൊത്ത വ്യാപാരി ആംബര്‍ഗ്രിസ് 10.96 കോടി രൂപയ്ക്ക് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഇത് വാങ്ങുകയായിരുന്നു. പിന്നീട് ലഭിച്ച തുക 35 പേരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. തങ്ങളുടെ സമുദായത്തിലെ മറ്റുള്ളവര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുമെന്നും ഇവര്‍ പറയുന്നു.
ഖരരൂപത്തില്‍ മെഴുക് പോലെയാണ് ആംബര്‍ഗ്രിസ് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണിത്. വയറിനകത്ത് എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കളെ ആവരണം ചെയ്യാനാണ് തിമിംഗലത്തിന്‍റെ ശരീരത്തില്‍ ആംബര്‍ഗ്രിസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ആവരണം ചെയ്തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും. വിലകൂടിയ പെർഫ്യൂമുകൾ ഉണ്ടാക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുന്നത്. ഇതിനാലാണ് ഇതിന് ഇത്രയും വില ലഭിച്ചതത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: