മുംബൈ: നിർമാണ കമ്പനിയിൽ അവസരം തേടി ചെന്നപ്പോൾ ജ്യൂസിൽ മലയക്കുമരുന്നു കലക്കി നൽകി തന്‍റെ നീലചിത്രം ഷൂട്ട് ചെയ്‌തെന്ന ഗുരുതര ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സൽ പാരി പാസ്വാൻ. കമ്പനി ഏതാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പാരി പാസ്വാൻ പറഞ്ഞു.
2019ൽ മിസ് ഇന്ത്യയായ പാരി, അറിയപ്പെടുന്ന മോഡലാണ്. അടുത്തിടെ ഭർത്താവ് നീരജ് പാസ്വാനുമായുള്ള തർക്കങ്ങൾ വാർത്തയായിരുന്നു. പാരി നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് ഇപ്പോൾ ജയിലിലാണ്. ഇതിനു പിന്നാലെയാണ് പാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പെൺകുട്ടികളെ വഞ്ചിക്കുകയും നീലചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണെന്നും അവർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
രോഗിയായ അമ്മയെ തല്ലി; പിതാവിനെ 15 കാരൻ കുത്തിക്കൊന്നു
ചെന്നൈ: രോഗിയായ മാതാവിനെ മദ്യപിച്ചെത്തി മർദിച്ച പിതാവിനെ 15 കാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ശ്രീറാം (49) ആണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിയായ മകനാണ് കൊലപാതകം നടത്തിയത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കാന്‍റീൻ നടത്തിയിരുന്നു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതു കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശ്രീറാം ശ്രീരേഖയെ ക്രൂരമായി മർദിച്ചു. മകൻ തടയാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ കത്തി ഉപയോഗിച്ച് കുട്ടി ശ്രീരാമിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.
ആശുപത്രിയി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ചെന്ന് കണ്ടെത്തൽ
കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ശുചിമുറിയിൽ കിടക്കുന്നത് കണ്ടത്. സംഭവം ആശുപത്രി അധികൃതർ അറിഞ്ഞതോടെ നടത്തിയ പരിശോധനയിൽ 17 കാരി പ്രസവിച്ച കുഞ്ഞാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോക്‌സോ കേസായതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും മൊഴിയെടുക്കും.
Post A Comment: