ഇടുക്കി: തൊടുപുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് തട്ടിപ്പിൽ പുതിയ വിവരങ്ങൾ പുറത്ത്. കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായതോടെയാണ് തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. നേരത്തെ കട്ടപ്പന ലബ്ബക്കടയിൽ അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പള്ളിൽ ടിൻസൺ എബ്രഹാമിന്‍റെ (31) ഭാര്യ മായാമോൾ (30) ആണ് അറസ്റ്റിലായത്.
തട്ടിപ്പിനിരയായ യുവാവുമായി ഭർത്താവിന്‍റെ അറിവോടെ അശ്ലീല ചുവയിൽ സംസാരിച്ചത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ പൊലീസ് സ്റ്റേഷനിലെത്തിയ മായാമോളെ പൊലീസ് തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ അറസ്റ്റിലായ ടിൻസൺ ഭാര്യക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് പൊലീസിനു മൊഴി നൽകിയിരുന്നു.
മായാമോളുടെ ഫോണിലൂടെയാണ് ശാന്തൻപാറ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കിയത്. മറ്റൊരു യുവതിയുടെ നഗ്‌നചിത്രങ്ങളും ഇയാള്‍ക്കു തന്‍റേതാണെന്നു പറഞ്ഞ് ഇവര്‍ അയച്ചുനല്‍കി. ചാറ്റിങിനിടെ ശാന്തന്‍പാറ സ്വദേശിക്ക് അയച്ച വോയിസ് ക്ലിപും മായാമോളുടെ ശബ്ദം തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം, ഇരയായ ആളെ സംഭവ ദിവസം തൊടുപുഴ മൈലക്കൊമ്പിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയത് മറ്റൊരു പെണ്‍കുട്ടിയാണെന്നു പൊലീസ് പറയുന്നു. ഇവരെയും ഉടനെ കസ്റ്റഡിയില്‍ എടുക്കും. ടിന്‍സനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ മായാമോളുടെ പങ്കിനെപ്പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെട്ടത്. കേസില്‍ ഇനിയും രണ്ടു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍, മൈലക്കൊമ്പ് സ്വദേശി അമല്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.
അതേസമയം, മറ്റൊരു കേസില്‍നിന്നു രക്ഷപ്പെടാനാണ് ഹണിട്രാപ് ഒരുക്കിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ശാന്തന്‍ പാറ സ്റ്റേഷനില്‍ ടിന്‍സനെതിരേ ഒരു പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ടിന്‍സനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ് ഇപ്പോള്‍ ഹണിട്രാപ്പില്‍ ഇരയായ ശാന്തന്‍പാറ സ്വദേശി. ഇയാളുമായി ചാറ്റ് ചെയ്യുന്നതിനു മുമ്പ് പിടിക്കപ്പെടാതിരിക്കാനും ചില തന്ത്രങ്ങള്‍ പ്രതികള്‍ സ്വീകരിച്ചിരുന്നു.
മായാമോളുടെ കൂട്ടുകാരിയുടെ പേരില്‍ വ്യാജഐഡി ഉണ്ടാക്കിയാണ് ചാറ്റിങ് നടത്തിയത്. ചാറ്റ് ചെയ്തു വരുതിയിലാക്കിയ ശേഷം ശാന്തന്‍പാറ സ്വദേശിയ മൈലക്കൊമ്പിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇവിടെ വച്ചു മര്‍ദിച്ച് അവശനാക്കി, കത്തികൊണ്ടും മുറിവേൽപിച്ചു. തുടര്‍ന്നു ശാന്തന്‍പാറയിലെ പോക്‌സോ കേസിലെ പ്രതി താനാണെന്നു ശാന്തന്‍പാറ സ്വദേശിയെക്കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിച്ചു വീഡിയോ ഷൂട്ട് ചെയ്തു. ഇതു കോടതിയില്‍ ഹാജരാക്കുന്നതു വഴി തനിക്കു പോക്‌സോ കേസില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുമെന്നായിരുന്നു ടിന്‍സണ്‍ കരുതിയിരുന്നത്.
ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആറ് മണിക്കൂറോളമാണ് ശാന്തൻപാറ സ്വദേശിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ എത്തിയ സ്‌കൂട്ടറും ഇയാളുടെ പക്കലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും സംഘം പിടിച്ചു വാങ്ങി. രാത്രിയോടെ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട യുവാവ് മൂന്നു ദിവസത്തിനു ശേഷം തൊടുപുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിടിയിലായ ടിന്‍സണ്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ആശുപത്രിയി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ചെന്ന് കണ്ടെത്തൽ
കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ശുചിമുറിയിൽ കിടക്കുന്നത് കണ്ടത്. സംഭവം ആശുപത്രി അധികൃതർ അറിഞ്ഞതോടെ നടത്തിയ പരിശോധനയിൽ 17 കാരി പ്രസവിച്ച കുഞ്ഞാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോക്‌സോ കേസായതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും മൊഴിയെടുക്കും.
Post A Comment: