www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

12 കാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് വാടക വീട്ടിലെത്തിച്ച്

Share it:



മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് ലോഡ്‌ജിലെത്തിച്ച്. പാലക്കാട് ചെർപ്പുളശേരി ചളവറ ചിറയിൻകീഴ് സ്വദേശി വിനീഷാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തി കീഴടങ്ങിയത്. മലപ്പുറം മങ്കടയിലുള്ള 12 കാരിയെ പീഡിപ്പിച്ച കേസിലായിരുന്നു കീഴടങ്ങൾ. കേസിൽ നേരത്തെ കുട്ടിയുടെ അമ്മ അറസ്റ്റിലായിരുന്നു.  

അമ്മയുടെ ഒത്താശയോടെയാണ് വിനീഷ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം കേസായതോടെ പ്രതി ഒളിവിലായിരുന്നു. അമ്മയുടെ ഒത്താശയോടെ 12കാരിയെ വാടക വീടുകളില്‍ എത്തിച്ച് പലതവണ പീഡനത്തിനിരയാക്കുകയായിരുന്നു. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 

ഒക്ടോബര്‍ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്. പെൺകുട്ടിയുടെ സംരക്ഷണം മുത്തശനും മുത്തശിയും ഏറ്റെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഷൂസ് ഊരില്ലെന്ന് വരൻ; കെട്ടിയ താലി ഊരി നൽകി വധു 

കടയ്ക്കൽ: നിലവിളക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിവാഹ വേദിയിൽ കെട്ടി താലി വരന് ഊരി നൽകി വധു മറ്റൊരാളെ വിവാഹം കഴിച്ചു. കടയ്ക്കൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ. 

താലികെട്ടിന് ഹാളിലെത്തിയതിനു പിന്നാലെ വിവാഹ വേദിയിൽ നിലവിളക്ക് പാടില്ലെന്ന് വരൻ വാശി പിടിച്ചു. കീഴ്‌വഴക്കങ്ങൾ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു വധുവും കുടുംബവും. ഇതോടെ തർക്കം ഉടലെടുത്തു. ഇതിനിടെ വേദിയിൽ ഷൂസ് ഊരാൻ കഴിയില്ലെന്നായി വരൻ. ഇതോടെ വാക്ക് തർക്കം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീട് മുതിർന്നവർ ഇടപെട്ട് വേദിക്ക് പുറത്ത് താലികെട്ട് നടത്തി. എന്നാൽ താലികെട്ട് കഴിഞ്ഞും വരനും വധുവും തമ്മിൽ തർക്കമായി. ഇതിനിടെ തർക്കം വരന്‍റെയും വധുവിന്‍റെയും വീട്ടുകാരിലേക്കും നീണ്ടു. 

ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ഇതിനു പിന്നാലെ വധു കെട്ടിയ താലി അഴിച്ച് വരന് നൽകി. തുടർന്ന് വിവാദമായ അതേ വേദിയിൽ വച്ച് വധു ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. 


Share it:

Crime

Post A Comment: