കോട്ടയം: ആസിഡ് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ബ്രഹ്‌മമംഗലത്താണ് നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത്. അമ്മയും മകളും മരിച്ചതിനു പിന്നാലെയാണ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരണത്തിനു കീഴടങ്ങിയത്.
ഇളയമകൾ സുവർണ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സുകുമാരൻ, ഭാര്യ സീന മൂത്തമകൾ സൂര്യ എന്നിവരാണ് മരിച്ചത്.
സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. മൂത്തമകളുടെ വിവാഹം സമീപ കാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. മറ്റെന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: