ബ്രസീലിയ: 12 സെന്‍റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് അപൂർവങ്ങളിൽ അപൂർവമായ പ്രസവം നടന്നത്. ഫോർട്ടലേസ നഗരത്തിലെ ആൽബർട്ട് സാബിൻ ചിൽഡ്രൻസ് ആശുപത്രിയിലാണ് അപൂർവ പ്രസവം നടന്നത്. ലോകത്ത് തന്നെ ഇത്തരം സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
12 സെന്‍റീമീറ്ററാണ് വാല് പോലുള്ള ഭാഗത്തിന്‍റെ നീളം. വാലിന്‍റെ അഗ്രഭാഗത്തായി പന്തിന്‍റെ ആകൃതിയിൽ ഉരുണ്ട ഭാഗവും രൂപപ്പെട്ടിട്ടുണ്ട്. ജേണൽ ഓഫ് പീഡിയാട്രിക് സർജർറി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചങ്ങലയും ബോളും എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഡോക്ടർമാർ വിളിക്കുന്നത്.
മാസം തികയാതെ 35-ാം ആഴ്ച്ചയിലാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്. അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് വാലുള്ളതിന്‍റെ യാതൊരു അടയാളവും കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് പരിശോധിച്ചു. വാലിൽ അസ്ഥി ഇല്ലെന്നും ഡോക്‌ടർമാർ വിശദീകരിച്ചിട്ടുണ്ട്. എല്ലില്ലാത്ത വാലുമായി ജനിച്ച 40 കേസുകളാണ് ലോകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോർട്ടലേസയിൽ ജനിച്ച കുഞ്ഞിന്‍റെ വാൽ പോലുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായും റിപ്പോർട്ടിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
സംസ്ഥാനത്ത് ബസ് ചാർജിൽ വർധന ഉടൻ; സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചെങ്കിലും ബസ് ചാർജിൽ വരാനിരിക്കുന്നത് വൻ വർധനവ്. മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ മാസം 18നുള്ളിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചത്.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു. അതേസമയം ബസ് ചാർജ് വർധനവ് സാധാരണക്കാരന് വീണ്ടും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post A Comment: