ജോർജിയ: തകർന്ന മേൽക്കൂരയിൽ നിന്നും പുറത്തേക്ക് വന്നത് നാല് പാമ്പുകൾ. ജോർജിയയിൽ താമസിക്കുന്ന ഹാരി പഗ്ലീസ് എന്ന വ്യക്തിയാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഹാരി പുതുതായി ഒരു വീട് വാങ്ങി അവിടേക്ക് താമസം മാറിയിട്ട് കുറച്ചു മാസങ്ങളേ ആയിരുന്നുള്ളു. താമസം തുടങ്ങി ആദ്യ മാസം തന്നെ മേൽക്കുരയിൽ ചോർച്ചയുണ്ടായത് ശ്രദ്ധിച്ചിരുന്നു.
ഇക്കാര്യം വീട്ടുടമസ്ഥനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായതുമില്ല. മാസങ്ങൾക്ക് ശേഷം ചോർന്നൊലിച്ചിരുന്ന മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീണു. ഇതോടെയാണ് തനിക്കൊപ്പം മറ്റൊരു കുടുംബം കൂടി വീട്ടിൽ താമസമുണ്ടെന്ന് ഹാരി അറിഞ്ഞത്.
അടർന്നു വീണ മേൽക്കൂരയ്ക്കുള്ളിലൂടെ നാല് പാമ്പുകളാണ് താഴേക്ക് വന്നത്. മേൽക്കൂരയിൽ തൂങ്ങിയാടുന്ന പാമ്പുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തൂങ്ങിയാടിയ പാമ്പുകളെ പിന്നീട് വിദഗ്ദരെത്തിയാണ് പിടികൂടിയത്. റാറ്റ് സ്നേക്ക് ഇനത്തിൽപെട്ട പാമ്പുകളാണ് വീടിന്‍റെ മേൽക്കൂരയിൽ താമസമാക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: