www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗജന്യം അവസാനിപ്പിച്ച് ഗൂഗിൾ ഫോട്ടോസ്; വിവിധ പ്ലാനുകൾ ഇങ്ങനെ

Share it:

ഫോണിൽ നിന്നും നഷ്‌ടപ്പെടുന്ന ഫോട്ടോകൾ വീണ്ടെടുക്കുന്നതിനായി എല്ലാവരും ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ഫോട്ടോ. എന്നാൽ ഗൂഗിൾ ഫോട്ടോയിൽ ഇനി സൗജന്യ ഉപയോഗം ഇല്ല. ഗൂഗിൾ ഫോട്ടോയിൽ അപ്‌ലോഡ് ചെയ്‌ത ഏത് ഫോട്ടോയും നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് പരിധിയിലേക്ക് കണക്കാക്കും. 

എന്നാൽ മുമ്പ് ചേർത്ത ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വിഡിയോക്കാളും ഈ 15 ജിബി സ്റ്റോറേജിലേക്ക് കണക്കാക്കില്ല. ഉയർന്ന നിലവാരമുള്ള ഫോട്ടോകളെ ഡോക്യുമെന്‍റായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോകൾ ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ ഫോൺ 15 ജിബി സംഭരണത്തിന് മീതെ ചിത്രങ്ങളുടെ ബാക്കപ്പ് ആയി തുടരും.  

ഗൂഗിൾ വണ്ണിന് നിലവിൽ മൂന്ന് പെയ്‌ഡ്‌ പ്ലാനുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് പ്രതിമാസമായി ഒരു നിശ്ചിത തുക അടയ്ക്കാനോ വാർഷിക പദ്ധതി തിരഞ്ഞെടുക്കണോ കഴിയും. 

100 ജിബി: പട്ടികയിലെ ആദ്യ പ്ലാനിൽ പ്രതിമാസം 130 രൂപ നിരക്കിൽ 100 ജിബി സ്‌റ്റോറേജും 1300 രൂപ വാർഷിക ചെലവും വാഗ്‌ദാനം ചെയ്യുന്നു. ഗൂഗിൾ വിദക്തരിലേക്കുള്ള ആക്‌സസ്, കുടുംബാംഗങ്ങളെ ചേർക്കാനുള്ള ഓപ്‌ഷൻ, അധിക അംഗ ആനുകൂല്യങ്ങൾ എന്നിവ ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ ഉൾപ്പെടുന്നു. 

200 ജിബി: മറ്റൊരു പദ്ധതിയിൽ 200 ജിബി സ്റ്റോറേജ് പ്രതിമാസ വില 210 രൂപയും 2100 രൂപ പ്രതിവർഷ വിലയും വാഗ്‌ദാനം ചെയ്യുന്നു. 200 ജിബി സ്റ്റോറേജ്, ഗൂഗിൾ വിദഗ്‌ദരിലേക്കുള്ള പ്രവേശനം, കുടുംബാംഗങ്ങളെ ചേർക്കാനുള്ള ഓപ്‌ഷൻ അധിക അംഗ ആനുകൂല്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. 

2 ടിബി: നിങ്ങൾക്ക് 100 ജിബിയും 200 ജിബിയും കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ പ്രതിമാസം 650 രൂപയും പ്രതിവർഷം 6500 രൂപയും വില വരുന്ന 2 ടിബി സ്റ്റോറേജ് പദ്ധതി നിങ്ങൾ പരിഗണിക്കണം. മുഴുവൻ ലൈനപ്പിലെയും ഏറ്റവും ചെലവേറിയ പ്ലാനാണിത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Science

Post A Comment: