ഭോപ്പാൽ: ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത ശേഷം കഴുത്തു മുറിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ സെഹോറിൽ ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. സെഹോർ റെയിൽവേ സ്റ്റേഷന് രണ്ടു കിലോമീറ്റർ മുമ്പ് ഇൻഡോർ-ബിലാസ്‌പൂർ ട്രെയിനിൽ വച്ചാണ് 21കാരിയായ മസ്‌കാൻ ഹഡ യുവതിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഇൻഡോറിൽ നിന്നും സഹോദരനെ കാണാനായി ഭോപ്പാലിലേക്ക് തിരിച്ചതായിരുന്നു യുവതി. യുവതി സഞ്ചരിച്ച കമ്പാർട്ട്‌മെന്‍റിൽ ബഹളം കേട്ടതായി മറ്റ് യാത്രക്കാർ പറയുന്നു. പരുക്കേറ്റ യുവതി ഓടി വന്ന് ബർത്തിലിരിക്കുകയും താഴോട്ട് വീഴുകയായിരുന്നു.
സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന യുവതിയെ കുറച്ച് പേർ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി സഹോദരൻ പൊലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസുകാർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മൂർച്ചയേറിയ വസ്‌തു ഉപയോഗിച്ച് യുവതിയുടെ കഴുത്ത് മുറിച്ചതായും ട്രെയിൻ സെഹോർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: