www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചിയിൽ നിന്നും ഇനി ലണ്ടനിലേക്ക് പറക്കാം; ഓഗസ്റ്റ് 18 മുതൽ സർവീസ് തുടങ്ങുന്നു

Share it:


കൊച്ചി: ലണ്ടനിലേക്ക് ഇനി കേരളത്തിൽ നിന്നും നേരിട്ട് പറക്കാം. കൊച്ചി എയർപോർട്ടിൽ നിന്നാണ് ലണ്ടനിലേക്ക് വിമാന സർവീസ് തുടങ്ങുന്നത്. ഈ മാസം 18 മുതൽ സർവീസ് ആരംഭിക്കും. സിയാലിന്‍റെ ഓണ സമ്മാനമായിട്ടാണ് എയർ ഇന്ത്യയുടെ പ്രതിവാര സർവീസ് ആരംഭിക്കുന്നത്. എല്ലാ ബുധനാഴ്ച്ചയുമാണ് ലണ്ടനിലേക്ക് നേരിട്ട് വിമാനം പറക്കുന്നത്.  

കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് എയർ ഇന്ത്യ ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസിന്  ഉപയോഗിക്കുക. എല്ലാ ബുധനാഴ്‌ച്ചയും 03.45-നു കൊച്ചിയിൽ എത്തുന്ന വിമാനം 05.50-നു ഹീത്രുവിലേക്ക് മടങ്ങും. യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. 

ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ യാത്ര സുഗമമാകുനന്ത. ഈ തീരുമാനം വന്ന ഉടൻ തന്നെ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. ലണ്ടനിലേക്ക് നേരിട്ട് സർവീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. 

കൊച്ചി-ഹീത്രു യാത്രാ സമയം 10 മണിക്കൂർ ആണ്. ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ യുകെ ഗവർമെന്‍റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

business

Post A Comment: