ന്യൂഡൽഹി: കോവിഡ് കേസുകൾ കുറയുമ്പോഴും രാജ്യത്ത് കോവിഡിനെ തുടർന്നുണ്ടാകുന്ന മരണങ്ങൾ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,92,74,823 ആയി ഉയർന്നു. 11,21,671 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,77,90,073 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1,34,580 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24,60,85,649 ആയി.
രാജ്യത്ത് കോവിഡ് മരണങ്ങൾ ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,403 മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 3,63,079 ആയി ഉയർന്നു.
രാജ്യത്ത് കോവിഡ് പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. 24 മണിക്കൂറിനിടെ 20,44,131 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇത് വരെ നടത്തിയ പരിശോധനകളുടെ എണ്ണം 37,42,42,384 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: