www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1369) National (1189) Entertainment (828) world (421) Viral (420) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയനാട്ടിൽ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

Share it:



വയനാട്: കേരളത്തെ ഞെട്ടിച്ച മുഖമൂടി ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. കവാടം പത്മനിലയത്തിൽ പത്മാവതിയാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ ഭർത്താവ് കേശവൻ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. വയനാട് നെല്ലിയാമ്പതിയിലാണ് ഇന്നലെ രാത്രിയിൽ വൃദ്ധ ദമ്പതികൾക്ക് നേരെ അജ്ഞാത മുഖംമൂടി സംഘം ആക്രമണം നടത്തുന്നത്. 

റിട്ട. അധ്യാപകനായ കേശവനും പത്മാവതിയെയും സംഘം വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. രാത്രി എട്ടോടെയാണ് വീടിനു മുകളിൽ മറഞ്ഞിരുന്ന സംഘം ആക്രമണം നടത്തുന്നത്. നിലവളി കേട്ടെത്തിയ രണ്ട് പേർ മുഖം മൂടി അണിഞ്ഞ രണ്ട് പേർ ഓടി മറയുന്നത് മാത്രമാണ് കണ്ടത്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീടുമായി പരിചയമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നും സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

Crime

Mostreaded

Post A Comment: