പത്തി വിടർത്തി ആക്രമിക്കാൻ ആഞ്ഞടുത്ത കരിമൂർഖനെ സിംപിളായി തല്ലി ഓടിച്ച പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ട്വിറ്ററിലാണ് പൂച്ചയുടെ വീഡിയോ എത്തിയത്. വളരെ വേഗം വീഡിയോ വൈറലാകുകയും ചെയ്തു. സുശാന്ത നന്ദ ഐഎഫ്എസാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ഒരു മുറിയില്‍ പെട്ടിക്കുള്ളില്‍ വിശ്രമിക്കുകയാണ് പൂച്ച. ഈ സമയത്താണ് കരിമൂര്‍ഖന്‍ പൂച്ചയെ ആക്രമിക്കാനായി ഇഴഞ്ഞുവരുന്നത്. കരിമൂര്‍ഖനെ കണ്ടതോടെ പൂച്ച കൈ കൊണ്ട് അടിക്കാന്‍ തുടങ്ങി. പൂച്ചയെ പത്തിവിടര്‍ത്തി കൊത്താന്‍ മൂര്‍ഖന്‍ ഒരുങ്ങിയെങ്കിലും പൂച്ച വിദഗ്ധമായി ഒഴിഞ്ഞുമാറി.
പൂച്ചയുടെ അടിയേറ്റ കരിമൂർഖൻ ഒടുക്കം പത്തി മടക്കി മടങ്ങുന്നതാണ് വീഡിയോ. 15 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. Never underestimate the determination pic.twitter.com/tzBWyaWL8C
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: