www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചപ്പാത്തിൽ തോട്ടം തൊഴിലാളികൾക്ക് നേരെ കാട്ടു പന്നി ആക്രമണം; രണ്ട് പേർക്ക് പരുക്ക്

Share it:



ഇടുക്കി: അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്ക്. കെ. ചപ്പാത്തിനു സമീപം തോംസൺ ഗ്രൂപ്പിന്‍റെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്‌തിരുന്നവരെയാണ് കാട്ടു പന്നി ആക്രമിച്ചത്. തൊഴിലാളികളായ സോമു (56), രാമ ലക്ഷ്മി (55) എന്നിവർക്കാണ് പരുക്കേറ്റത്.  

ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തൊഴിലാളികൾ ചേർന്ന് കാപ്പിത്തോട്ടത്തിലെ കാട് വെട്ടുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടു പന്നിയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. മറ്റുള്ളവർ ഓടി മാറിയെങ്കിലും സോമുവും രാമലക്ഷ്‌മിയും കാട്ടു പന്നിയുടെ മുന്നിൽപെട്ടു. 

സോമുവിന്‍റെ തുടകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാമ ലക്ഷ്മിക്ക് വീഴ്ചയിലാണ് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഉടൻ തന്നെ അയ്യപ്പൻ കോവിൽ  പ്രാഥമീക ആരോഗ്യേ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരുക്കേറ്റ സോമുവിനെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Idukki

Post A Comment: