അഹമ്മദാബാദ്: ചന്ദ്രപരിതലത്തിൽ ജലത്തിന്‍റെ സാനിധ്യം കണ്ടെത്തി. രണ്ട് വർഷം മുമ്പ് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററാണ് ജലത്തിന്‍റെ സാനിധ്യം കണ്ടെത്തിയത്. ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
ദൗത്യത്തിന്‍റെ ഭാഗമായ ഇൻഫ്രാറെഡ് സ്പെക്ടോമീറ്ററാണ് ഇതു കണ്ടെത്തിയത്. ഇസ്റോയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്‍ററാണ് ഈ പെക്ട്രോമീറ്റർ നിർമിച്ചത്. ഭാവിദൗത്യങ്ങളിൽ ഈ കണ്ടെത്തൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ആഴ്ചകൾക്ക് മുൻപ് സൂര്യന്‍റെ പുറമേയുള്ള പ്രഭാവലയത്തെ (കൊറോണ) സംബന്ധിച്ച നിർണായക വിവരങ്ങളും ചന്ദ്രയാൻ 2 പങ്കുവെച്ചിരുന്നു.
സൂര്യനെയും സൂര്യൻ – ഭൂമി, സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെയും കുറിച്ചുള്ള വിവരങ്ങൾ ചന്ദ്രയാൻ–2ലെ സോളർ എക്സ്‌റേ മോണിറ്റർ ലഭ്യമാക്കിയതായും ഇസ്‌റോ അറിയിച്ചിരുന്നു. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.
ഇതിനു മുൻപ് വിക്ഷേപിച്ച ആദ്യ ദൗത്യത്തിലെ എം 3 എന്ന ഉപകരണവും ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്‍റെയും ഹൈഡ്രോക്സിലിന്‍റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഉപകരണം നിർമിച്ചത് നാസ ആയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: