www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1373) National (1195) Entertainment (829) world (425) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലക്ഷ്‌മി പശുവിന്‍റെ ഒറ്റപ്രസവത്തിൽ കുട്ടികൾ രണ്ട്

Share it:



തൊടുപുഴ: ലക്ഷ്‌മി പശുവിന്‍റെ ഒറ്റപ്രസവത്തിൽ ഇരട്ടക്കുട്ടികളെ ലഭിച്ച സന്തോഷത്തിലാണ് തൊമ്മൻകുത്ത് ഈട്ടിക്കൽ സന്തോഷ്. ക്ഷീര കർഷകനായ സന്തോഷിന് ഇത് ഇരട്ടി മധുരമായി. ഉടുമ്പന്നൂർ പഞ്ചായത്തിലെ കുഴിമറ്റത്തെ ക്ഷീരകർഷകനാണ് സന്തോഷ്.  

കാലിവളർത്തലാണ് പ്രധാന ഉപജീവന മാർഗം. രണ്ടു പശുക്കളും ഒരു എരുമയുമാണ് സന്തോഷിനുള്ളത്. ഇവയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുടുംബം ചിലവ് നടത്തുന്നത്. 

ലക്ഷ്‌മി പശുവിന്‍റെ അഞ്ചാമത്തെ പ്രസവത്തിലാണ് സന്തോഷിന് ഇരട്ടി മധുരം സമ്മാനിച്ചത്. ആദ്യ കിടാരിയെ പ്രസവിച്ച ശേഷം പശുവിന് അസ്വസ്ഥത ഉണ്ടായിരുന്നു. 

സംശയം തോന്നിയതിനു പിന്നാലെ അര മണിക്കൂറിനു ശേഷം പശു രണ്ടാമത്തെ കിടാരിയെയും പ്രസവിച്ചു. പശുവിന് സാധാരണയിലും അധികം വയറുണ്ടായിരുന്നുവെന്നും സന്തോഷ് പറയുന്നു. രണ്ടു കിടാരികളും പൂർണ ആരോഗ്യമുള്ളവയാണ്. ഇത്തരത്തിൽ ഒരു സംഭവം ആദ്യമാണെന്ന് ഭാര്യ സിനിയും പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Idukki

Mostreaded

Post A Comment: