
കോട്ടയം: പാലായിൽ ജോസ് കെ. മാണിക്കും ഇടതുമുന്നണിക്കും വീണ്ടും തിരിച്ചടി. ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14-ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ.ഡി.എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടിന് പരാജയപ്പെടുത്തിയത്.
കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ. മാണി പരാജയപ്പെട്ടത് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു ജോസ് കെ. മാണിയും കൂട്ടരും.
ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാർഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ നടത്തിയിരുന്നത്. ജോസ് കെ മാണിയും മന്ത്രിമാരും അടക്കം ഇവിടെ വീടുവീടാന്തരം കയറി ഇറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും വിജയിക്കാനാകാത്തത് തിരിച്ചടിയായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: