പാരീസ്: ബാർസിലോണവിട്ട സൂപ്പർ താരം ലയണൽ മെസി ഫ്രണ്ട് ക്ലബ് പി.എസ്.ജിയിൽ ചേരുന്നു. രണ്ട് വർഷത്തെ കരാർ ക്ലബുമായി മെസി ഒപ്പിട്ടതായിട്ടാണ് വിവരം. 300 കോടി രൂപ (35 ദശലക്ഷം യൂറോ) ആണ് വാർഷിക പ്രതിഫലം. കരാർ 2024 വരെ നീട്ടാമെന്നും പിഎസ്‌ജി അറിയിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി മെസി ഇന്ന് പാരീസിൽ എത്തും. നിലവിൽ ബാഴ്‌സലോണയിലാണ് മെസി ഉള്ളത്.
ലയണൽ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് വഴി പിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തൻ്റെ പതിമൂന്നാം വയസിൽ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തെറ്റിയിട്ടില്ല.
ഈ സീസണോടുവിൽ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടർന്ന് മെസിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയ്യാറാക്കിയിരുന്നത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാർ സാധ്യമാകാതെ വരികയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: