വിവാഹ വേദിയിലെ രസകരമായ കാഴ്ച്ചകൾ പലപ്പോഴും വൈറലാകാറുണ്ട്. ചിലർ വൈറലുണ്ടാക്കാൻ ബോധപൂർവം തമാശകൾ ഉണ്ടാക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ വിവാഹ ചടങ്ങിനിടയിലെ യഥാർഥ സംഭവമാണ്.
പഞ്ചാബിൽ നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. വരനും വധുവും വിവാഹ ആഘോഷ യാത്രയിൽ നടന്നു വരികയാണ്. പെട്ടെന്ന് വധു ഞെട്ടിത്തരിച്ച് വാ പൊത്തുന്നു, പിന്നാലെ വരനും. മുന്നിൽ എന്തോ കണ്ടു പേടിച്ചാണ് ഇരുവരും നിന്നത്.
കാര്യം മറ്റൊന്നുമല്ല ഇരുവരും നടന്നു വരുന്നത് പകർത്തികൊണ്ടിരുന്ന വിവാഹ ഫോട്ടോഗ്രാഫർ പിന്നിലുള്ള നീന്തൽ കുളത്തിൽ വീണതാണ് സംഭവം. ഫോട്ടോഗ്രാഫർക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. കൂടെയുണ്ടായിരുന്നയാൾ ഫോട്ടോഗ്രാഫറെ വലിച്ച് കരയ്ക്ക് കയറ്റി. പിന്നീട് ഫോട്ടോഗ്രാഫറും വധുവരന്മാരും മറ്റുള്ളവരും ചിരിക്കുന്നുമുണ്ട്. വീഡിയോ കാണാം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: