കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരുടെ കഥകൾ ഒട്ടേറെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒളിഞ്ഞു നോക്കാതെ യുവതിയുടെ കുളി സീൻ പതിവായി കാണേണ്ടി വന്ന അയൽവാസികളുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്റ്റോക്ക് പോർട്ട് സ്വദേശിനിയായ സാറ യേറ്റ്‌സ് എന്ന 26 കാരിയാണ് തനിക്കുണ്ടായ വ്യത്യസ്‌തമായ അനുഭവം വെളിപ്പെടുത്തിയത്. വളരെ വേഗം സാറയുടെ അനുഭവം സൈബർ ലോകത്ത് ചർച്ചയായി. പ്രാദേശിക മാധ്യമ പ്രവർത്തകയായ സാറയ്ക്ക് അയൽവാസിയായ അപരിചിതൻ നൽകിയ കത്താണ് സംഭവം.
വീട്ടിനു മുന്നിൽ നിന്നും ലഭിച്ച കത്തിലെ ഉള്ളടക്കം നിങ്ങൾ കുളിക്കുമ്പോൾ എല്ലാം കാണാമെന്നായിരുന്നു. കത്ത് വായിച്ച് സാറ ശരിക്കും ഞെട്ടി. പിന്നീടാണ് സംഭവം സാറയ്ക്ക് മനസിലായത്. കസിനുമായി ചേർന്നാണ് സാറ വീട്ടിൽ താമസിച്ചിരുന്നത്. അടുത്തിടെ ബാത്ത് റൂം മോഡി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ ലൈറ്റുകൾ ഘടിപ്പിച്ചു. ഒരു വശത്ത് വലിയ ഫ്രോസൺ ജാലകവും പിടിപ്പിച്ചു.
ഫ്രോസൺ ജാലകത്തിനുള്ളിലെ കാഴ്ച്ച കാണില്ലെന്ന ധൈര്യത്തിലാണ് കുളിമുറിയിൽ ഇത്തരത്തിൽ ഒരു പരീക്ഷണത്തിനു മുതിർന്നത്. ചില്ല് ജനാല സ്ഥാപിച്ച ശേഷം പുറത്തെ തോട്ടത്തിലെത്തി ബാത്ത് റൂമിന്‍റെ ഉള്ളിലെ ദൃശ്യം കാണാനാകുമോയെന്നും സാറ പരിശോധിച്ചിരുന്നു. ലൈറ്റ് തെളിയിക്കുമ്പോൾ ചെറിയ മങ്ങലായി കാണാൻ സാധിക്കുമെങ്കിലും അത്ര വ്യക്തമല്ലാത്തതിനാൽ അതിൽ വലിയ കാര്യമുണ്ടെന്ന് സാറയ്ക്കും തോന്നിയില്ല. എന്നാൽ ഇതിനിടെയാണ് അജ്ഞാത അയൽവാസി സാറയ്ക്ക് ഒരു കത്ത് എഴുതിയത്.
"ഹായ്, നിങ്ങളുടെ കുളിമുറിയിൽ നിങ്ങൾ കർട്ടൻ സ്ഥാപിക്കേണ്ടതുണ്ട്. കുളിക്കുമ്പോൾ എല്ലാം കാണാം, വാതിലിൽ മുട്ടി നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല, നന്ദി' ഇത്രയുമായിരുന്നു കത്തിലുണ്ടായിരുന്നത്.
ചില്ല് ജനാല സ്ഥാപിക്കുമ്പോൾ കുളിമുറിക്കുള്ളിൽ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇത് മനസിലാകാതെ പോയതാണ് വലിയ അബദ്ധത്തിനു കാരണമായത്. സാറ രസകരമായിട്ടാണ് തന്‍റെ അനുഭവം വെളിപ്പെടുത്തിയതെങ്കിലും ഇതോടെ കുളിമുറിയിൽ ചില്ല് ജാലകം സ്ഥാപിച്ച പലരും ഭീതിയിലായെന്നാണ് വിവരം..
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: