www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1615) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോളിഷ് ചെയ്‌തില്ലെങ്കിലും എന്‍റെ ശരീരം മനോഹരമാണ്; ബോഡി പോസിറ്റീവിറ്റിയെ കുറിച്ച് നടിയുടെ പോസ്റ്റ്

Share it:


ബോഡി ഷെയിമിങ് രൂക്ഷമായ ഒരു കാലഘട്ടമാണ് ഇപ്പോൾ. സിനിമാ താരങ്ങൾ മുതൽ മാധ്യമ പ്രവർത്തകരും സാധാരണക്കാരും വരെ സോഷ്യൽ മീഡിയയിൽ ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ട്. അതേസമയം തന്നെ ബോഡി പോസ്റ്റിറ്റീവിറ്റിയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നുണ്ട്.

ഇത്തരത്തിൽ ഒരു സന്ദേശമാണ് ബംഗാളി നടി സ്വാസ്‌തിക മുന്നോട്ട് വയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്‍റെ ചിത്രത്തോടൊപ്പമാണ് ബോഡി പോസിറ്റീവിറ്റിയെ കുറിച്ച് 40 കാരിയായ താരം കുറിക്കുന്നത്. 

നിങ്ങളുടെ ശരീരത്തിലെ കുറവുകളെ സ്നേഹിക്കു, അവയെ താലോലിക്കു എന്ന ക്യാപ്ഷ്യനോടെയാണ് സ്വസ്‌തിക തൻ്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ഫാഷൻ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.  

യാഥാർഥ്യബോധമില്ലാത്ത അത്രയും വലിയ സൗന്ദര്യ സങ്കൽപ്പമുള്ള ആളുകൾ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അത്തരം സങ്കൽപങ്ങളോട് എനിക്ക് പുശ്ചമാണ്. എല്ലാ ശരീരങ്ങളും മനോഹരമാണ്. അത്തരം ഒരു ചിന്ത നമ്മുടെ മനസിൽ ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. ഈ ചിത്രങ്ങളിൽ അവസാനത്തേ ചിത്രം മാത്രം ഫിൽറ്ററുകൾ ഉപയോഗിച്ച് ഭംഗിയാക്കിയതാണ്. നമ്മളാണെന്ന് തോന്നാത്ത വിധം പോളിഷ് ചെയ്‌ത ചിത്രങ്ങളാണ് അവയെന്നും താരം പറയുന്നു. 

ഞാൻ പഴയ ആളാണ്. ഞാൻ എൻ്റെ ശരീരം എങ്ങനെ ആണോ അങ്ങനെ അതിനെ അംഗീകരിക്കുന്നു. ഈ ചിത്രങ്ങൾ ഫിൽറ്ററുകളില്ലാതെ എനിക്ക് തന്ന ഫോട്ടോഗ്രാഫറോടു നന്ദിയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കുറവുകളെ, പാടുകൾ, മുറിവുകളെ താലോലിക്കു, സ്നേഹിക്കു, എനിക്ക് അങ്ങനെ കഴിയും എങ്കിൽ നിങ്ങൾക്കും കഴിയും. സ്വസ്‌തിക തൻ്റെ ആരാധകരോട് പറയുന്നത് ഇങ്ങനെ.

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Entertainment

Gallery

Post A Comment: