തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എയ്ക്ക് വധ ഭീഷണി. ജലീലിന്‍റെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശമായിട്ടാണ് ഭീഷണി വന്നത്. വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
സിപിഎമ്മിന്‍റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം. വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്.
ഈ ദിവസം ഓർമയിൽ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോൺ സന്ദേശത്തിലുണ്ട്. ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദ സന്ദേശം വന്നത്. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ഡിജിപിക്ക് പരാതി നൽകി. തെളിവും പൊലീസിന് കൈമാറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: