അദൃശ്യമായ സെൽഫി ക്യാമറയുമായി ഷഓമിയുടെ പുതിയ സ്‌മാർട്ട് ഫോൺ. എംഐ മിക്‌സ് 4 സ്‍മാർട്ട്ഫോണാണ് ഡിസ്‌പ്ലേയിൽ ഒളിഞ്ഞിരിക്കുന്ന സെൽഫി ക്യാമറയുമായി പുറത്തിറങ്ങിയത്.
ചൈനീസ് വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്ന എംഐ മിക്‌സ് 4 ന്‍റെ സെൽഫി ക്യാമറ ഡിസ്‌പ്ലേയുടെ അടിയിലായി അദൃശ്യമായാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമറ അണ്ടർ പാനൽ (കപ്പ്) എന്നാണ് പുതിയ സെൽഫി ക്യാമറയെ ഷഓമി പേരിട്ടു വിളിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറകളും, ഇൻ-ഡിസ്പ്ലേ ഫിങ്കർപ്രിന്‍റ് സെൻസറും, സ്റ്റീരിയോ സ്‌പീക്കറുകളുമാണ് എംഐ മിക്‌സ് 4 ഫോണിന്‍റെ മറ്റുള്ള സവിശേഷതകൾ.
എംഐ മിക്‌സ് 4 ന്‍റെ അടിസ്ഥാന 8 ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് 4999 യുവാൻ (ഏകദേശം 57400 രൂപ) ആണ് വില. ഇത് കൂടാതെ 8 ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പ് 5299 യുവാനും (ഏകദേശം 60800 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പ് 5,799 യുവാനും (ഏകദേശം 66,600 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പ് 6,299 യുവാനും (ഏകദേശം 72,300 രൂപ) ലഭ്യമാണ്. സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് എന്നീ നിറങ്ങൾ കൂടാതെ ചൈന സ്പെഷ്യൽ സെറാമിക് ഗ്രേ നിറത്തിലും എംഐ മിക്‌സ് 4 ലഭ്യമാണ്.
എംഐ മിക്‌സ് 4 ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്‌സൽ) 10 ബിറ്റ് ട്രൂകോളർ അമോലെഡ് ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രെഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയുമുണ്ട്.
മാത്രമല്ല ഈ കർവ്ഡ് ഡിസ്പ്ലേയ്ക്ക് HDR10+, ഡോൾബി വിഷൻ പിന്തുണ സപ്പോർട്ടും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവുമുണ്ട്. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ SoC ആണ് പ്രോസസർ.
ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസഷൻ (OIS) പിന്തുണയ്ക്കുന്ന f/1.95 ലെൻസിനൊപ്പം 108 മെഗാപിക്‌സൽ പ്രൈമറി HMX സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജീകരണമാണ് എംഐ മിക്‌സ് 4 ൽ. 13 മെഗാപിക്‌സൽ സെൻസറും പെരിസ്കോപ്പ് ആകൃതിയിലുള്ള ടെലിഫോട്ടോ ലെൻസും (50x സൂം), 8 മെഗാപിക്‌സൽ അൾട്രാ-വൈഡ് ഷൂട്ടറും ചേർന്നാണ് പ്രധാന ക്യാമറ.
സെൽഫികൾക്കും വീഡിയോകൾക്കുമായി മിക്‌സ് 4 ന്‍റെ മുൻ വശത്ത് 20 മെഗാപിക്‌സൽ ക്യാമറ സെൻസറാണ്. 400 പിപി പിക്‌സൽ ഡെൻസിറ്റി ഉള്ള ക്യാമറ അണ്ടർ പാനൽ സാങ്കേതിക വിദ്യയാണ് സെൽഫി ക്യാമറയ്ക്ക്.
512 ജിബി വരെ യുഎഫ്എക്‌സ് 3.1 സ്‌റ്റോറേജുമായാണ് എംഐ മിക്‌സ് 4 വിപണിയിൽ എത്തിയിരിക്കുന്നത്. 120 W വയർഡ് ചാർജിങും 50 W വയർലെഡ് ചാർജിങും പിന്തുണയ്ക്കുന്ന 4500 mAh ബാറ്ററിയാണ് എംഐ മിക്‌സ് 4 ൽ, 5 ജി, 4 ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്-സി പോർട്ട് എന്നിവയാണ് കണക്ക്റ്റിവിറ്റി ഓപ്‌ഷനുകൾ.
കൃത്യമായ സ്‌പെഷ്യൽ പൊസിഷനിങ് കഴിവുകൾ വാഗ്‌ദാനം ചെയ്യുന്നതിനായി അൾട്രാ-വൈഡ്‌ബാൻഡ് (UWB) സംവിധാനവും ഇൻ-ഡിസ്പ്ലേ ഫിങ്കർപ്രിന്‍റ് സെൻസറും എംഐ മിക്‌സ് 4 ൽ ക്രമീകർച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: