കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്‌ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കുകയാണ്. എ.ആർ. റഹ്‌മാന്‍റെ സംഗീതത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച പരം സുന്ദരിയെന്ന ഗാനത്തിനൊപ്പമാണ് അഹാന ചുവടു വയ്ക്കുന്നത്.
വീടിന്‍റെ മുറ്റത്തു നിന്നുകൊണ്ടാണ് അഹാനയുടെ ഡാൻസ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിനു പിന്നാലെ തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് അഹാനയുടെ ഡാൻസ്.
താരത്തിന്‍റെ മെയ് വഴക്കത്തെ കുറിച്ചാണ് വീഡിയോയിലെ കമന്‍റ് ബോക്‌സിൽ പ്രധാന ചർച്ച. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, ആരാധകർക്കായി വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: