www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

19 കാരിയെ കയറി പിടിച്ച് വസ്ത്രം വലിച്ചുകീറി മുഖം മൂടി ധാരി

Share it:


കൽപ്പറ്റ: വീടിനു പുറത്തെ ശുചിമുറിയിൽ പോകാൻ ഇറങ്ങിയ 19 കാരിയെ രാത്രിയിൽ കറുത്ത ചായം പൂശിയ അജ്ഞാതൻ കയറി പിടിക്കാൻ ശ്രമിച്ചു. വയനാട് പനമരത്തിലാണ് സംഭവം. മുഖംമൂടിയണിഞ്ഞ് കറുത്ത ചായം പൂശിയെത്തുന്ന സംഘം പ്രദേശത്ത് ഭീതി പരത്തുകയാണ്. 

വീടുകളിൽ കയറിയും രാത്രിയിൽ പുറത്തിറങ്ങുന്നവരെ ആക്രമിച്ചുമാണ് സംഘം ഭീതിപരത്തുന്നത്. കഴിഞ്ഞ ആഴ്ച്ചയിൽ കായക്കുന്നിലെ പ്രധാന പാതയോരത്തെ രണ്ട് വീടുകളിൽ കയറിയ സംഘം ഭീതി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നെയ്ക്കുപ്പ പാലത്തിനു സമീപത്തെ കോളനിയും ഇവർ എത്തിയത്. 

ഇതിനിടെയാണ് 19 കാരി ആക്രമിക്കപ്പെട്ടത്. യുവതിയുടെ വസ്ത്രം വലിച്ചു കീറിയ സംഘം വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. വൈദ്യുതി ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ മുഖംമൂടി ധാരി ഇരുട്ടത്തേക്ക് ഓടി മറഞ്ഞു. 

കറുത്ത പാന്‍റും ഷർട്ടും ധരിച്ച് ശരീരത്തിൽ കറുത്ത ചായം തേച്ച് മുഖംമൂടിയും അണിഞ്ഞാണ് സംഘം എത്തുന്നത്. മൂന്ന് പേർ ഓടി മറയുന്നതായി കണ്ടെന്ന് കോളനി വാസികൾ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Crime

Mostreaded

Post A Comment: