യുവ നടൻ ആന്‍റണി വർഗീസ് വിവാഹിതനാകുന്നു. വിദേശത്ത് നഴ്‌സായ അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഇരുവരും സ്‌കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങുകൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
ഓഗസ്റ്റ് എട്ടിനു അങ്കമാലിയിൽ വച്ചാണ് താരത്തിന്‍റെ വിവാഹം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്‍റണി വർഗീസ് അഭിനയ ജീവിതം ആരംഭിച്ചത്.
ആദ്യ ചിത്രത്തിലൂടെ തന്നെ പെപ്പെ എന്ന പേരിലൂടെ ജനപ്രീതി നേടി. പിന്നീട് ലിജോയുടെ ജെല്ലിക്കെട്ടിലും താരം ശ്രദ്ധേയമായ വേഷം ചെയ്‌തു. നിലവിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്‌ത അജഗജാന്തരത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ആന്‍റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: