തൃശൂർ: ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. വല്ലച്ചിറ സ്വദേശികളായ മേലായിൽ സുകുമാരൻ മേനോന്‍റെ മകൻ ദീപക് (29), ഭാര്യയും ആയുർവേദ ഡോക്‌ടറുമായ ഗായന്ത്രി (25) എന്നിവരാണ് ഗബറോണിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സിഗ്നൽ കാത്തു കിടന്ന ഇവരുടെ കാറിലേക്ക് നിയന്ത്രണം വിട്ടു വന്ന മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബോട്‌സ്വാനയിലെ സ്വകാര്യ കമ്പനിയിൽ മൂന്ന് വർഷമായി ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു ദീപക്. സംസ്കാരം പിന്നീട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Post A Comment: