www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വിവാഹിതരായത് നഗ്നരായി; ജീവിക്കുന്നതും നഗ്നരായി; ലോകത്തിനു കൗതുകമായി ഈ ദമ്പതികൾ

Share it:


ലണ്ടൻ: നഗ്നരായി വിവാഹം കഴിച്ച് നഗ്നരായി ജീവിക്കുക.... കേട്ടാൽ അതിശ‍യം തോന്നും. എന്നാൽ ഇംഗ്ലണ്ടിലെ ഒരു നാച്ചുറിസ്റ്റ് ദമ്പതികളുടെ ജീവിതം അത്തരത്തിലാണ്. മനുഷ്യൻ വസ്ത്രം ഉപയോഗിക്കുന്നതിനു മുമ്പുള്ള ജീവിതം ആസ്വദിക്കുകയാണ് ദമ്പതികൾ.  

ചിപ്പൻഹാമിൽ നിന്നുള്ള ജോൺ ഭാര്യ ഹെലൻ ഡോൺസൺ എന്നിവരാണ് ലോകത്തിനു തന്നെ അത്ഭുതമാകുന്നത്. വെറുതെ നഗ്നരായി മാധ്യമ ശ്രദ്ധ നേടുകയല്ല അവർ ചെയ്യുന്നത്. പ്രകൃതിയെ കുറിച്ച് പഠിക്കുകയും പ്രകൃതിദത്ത ജീവിതത്തിന്‍റെ എല്ലാ പരിശുദ്ധിയും കാത്തു സൂക്ഷിക്കുന്നവരുമാണ്. 


ലോംഗ്ഹോപ്പിലെ അവരുടെ പ്രിയപ്പെട്ട പൈൻസ് ഔട്ട്‌ഡോർ ക്ലബിലാണ് ഇവരുടെ നഗ്ന ജീവിതം. നഗ്നരായിട്ടായിരുന്നു ഇവർ വിവാഹം കഴിച്ചത്. ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2011 -ലാണ് ഇരുവരും കണ്ടുമുട്ടിയത്. 2006 മുതൽ തന്നെ ഹെലന്‍ ഒരു നാച്ചുറിസ്റ്റായിരുന്നു. ജോണിനെ സംബന്ധിച്ചിടത്തോളം, സൈന്യത്തിൽ ആയിരുന്ന സമയത്ത് അദ്ദേഹം മറ്റുള്ളവര്‍ക്കൊപ്പം ഒരുമിച്ച് കുളിക്കുന്നതൊക്കെ പതിവായിരുന്നു. അതിനാൽ പ്രകൃതിയില്‍ മാത്രം അര്‍പ്പിച്ചുള്ള ജീവിതത്തിലേക്കുള്ള യാത്ര മറ്റുള്ളവർക്ക് തോന്നുന്നത്ര അപരിചിതമായിരുന്നില്ല അദ്ദേഹത്തിന്. 


വര്‍ഷങ്ങളായി ഇരുവരും കൃത്യമായ ഒരു ജലസംവിധാനമോ, വൈദ്യുതിയോ ഇല്ലാതെയാണ് ജീവിക്കുന്നത്. പരിമിതികളും വെല്ലുവിളികളും കാരണം എല്ലാവർക്കും പിന്തുടരാനാകാത്ത ഒന്നാണ് ഇതെന്ന് ജോൺ തന്നെ പറയുന്നു. തങ്ങളുടെ ജീവിതത്തെ കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളും വരെ മോശമായിട്ടാണ് സംസാരിക്കുന്നത്. എപ്പോഴും സ്വന്തം ശരീരം നഗ്നമായി കാണുമ്പോള്‍ വല്ലായ്മ തോന്നില്ലേ എന്നാണ് മറ്റ് പലരുടേയും സംശയം.


എന്നാല്‍, ഓരോ ദിവസവും കണ്ണാടിയില്‍ തന്‍റെ നഗ്നശരീരം കാണുമ്പോള്‍ ആഹാ, കുഴപ്പമില്ലല്ലോ എന്നാണ് തോന്നാറ് എന്ന് 69 -കാരനായ ജോണ്‍ പറയുന്നു. ജോണും ഹെലനും ഇപ്പോൾ കാടിനേയും കാട്ടുചെടികളെയും പൂക്കളെയും ഒക്കെ കുറിച്ച് പഠിക്കാൻ സമയം ചെലവഴിക്കുന്നു. അവരുടെ താൽക്കാലിക വാനിലാണ് അവര്‍ താമസിക്കുന്നത്. അതിനുചുറ്റും സംരക്ഷിത ഓര്‍ക്കിഡുകളുണ്ട്. അതിനാല്‍ തന്നെ അവര്‍ വളരെ ശ്രദ്ധിച്ചാണ് കഴിയുന്നത്. 

ന്യൂഡിസ്റ്റുകളും നാച്ചുറിസ്റ്റുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ജോണ്‍ പറയുന്നു. ന്യൂഡിസ്റ്റുകള്‍ വസ്ത്രം ധരിക്കാതെ ജീവിക്കുന്നു. എന്നാല്‍, ചുറ്റുമുള്ള ഒന്നിലും വലിയ താല്‍പര്യമില്ല. എന്നാല്‍, നാച്ചുറിസ്റ്റുകളങ്ങനെയല്ല. അവര്‍ ചുറ്റുമുള്ളവയെ കുറിച്ച് ശ്രദ്ധാലുക്കളാണ്. ഒപ്പം വൃത്തിയിലും വലിയ ശ്രദ്ധയാണ്. സ്വന്തം ടവ്വലുകളും സ്വന്തം ഇരിപ്പിടങ്ങളും അവരുപയോഗിക്കാന്‍ ശ്രദ്ധിക്കുന്നു. വസ്ത്രം പൂര്‍ണമായും ഇല്ലെങ്കില്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഒരു ടവ്വല്‍ അതിന് മുകളിലിടാന്‍ ശ്രദ്ധിക്കുന്നുവെന്നും ജോൺ പറയുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Trending

Viral

Post A Comment:

Portable Mini Air Cooler Fan with LED Light