www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1842) Idukki (1783) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (2) boxoffice (2)

ലയണൽ മെസി ബാഴ്‌സിലോണ വിട്ടു

Share it:


മാഡ്രിഡ്: ഫുട്‌ബോൽ ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരം ലയണൽ മെസി ബാഴ്‌സിലോണ വിട്ടു. വർഷങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് തീരുമാനം. അർജന്‍റീന താരം മെസിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്‌സ നന്ദി അറിയിച്ചു. 

സാമ്പത്തിക കാര്യങ്ങളിലെ ലാലിഗ അധികൃതരുടെ കടുംപിടുത്തം കാരണമാണ് ക്ലബിനു കരാർ പുതുക്കാൻ കഴിയാതെ വന്നതെന്നും സൂചനയുണ്ട്. ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്.

മെസിയും അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ജോര്‍ജെയും ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടര്‍ന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസിയെ അറിയിച്ചതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടതും.

2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം മറ്റൊരു ക്ലബ്ബിനുവേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. 2013ലാണ് ലാ ലി​ഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ ലാ ലിഗ അധികൃതര്‍ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്‍റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴി‍ഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ. 2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലി​ഗ അധികൃതർ  ബാഴ്സക്ക് അനുമതി നൽകിയത്. ഇതാണ് മെസിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് തടസമായതെന്നാണ് സൂചന. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍ 30 ഗോളോടെ മെസി തന്നെയായിരുന്നു ടോപ് സ്കോറര്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

sports

Post A Comment: