ഇടുക്കി: പ്രദേശവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഗൃഹനാഥനു കുത്തേറ്റു. നെടുങ്കണ്ടം മാവടിയിലാണ് സംഭവം. മാവടി സ്വദേശി ധനപാലനാണ് കുത്തേറ്റത്. മുൻ വൈരാഗ്യമാണ് സംഘർഷത്തിനു കാരണമായി കരുതുന്നത്.
പ്രദേശവാസി തന്നെയായ സന്തോഷ് എന്ന യുവാവാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പരുക്കേറ്റ ധനപാലൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Post A Comment: