മോസ്‌കോ: വൈറലാകാൻ എന്തും കാണിക്കുന്നതാണ് ചിലരുടെ രീതി. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയും കാമുകിയെ തല്ലിയും വരെ വൈറലായവരുണ്ട്. എന്നാൽ റഷ്യയിൽ നിന്നുള്ള ഒരു ഇൻസ്റ്റഗ്രാം വീഡിയോ ലോകമെമ്പാടുമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. വൈറലാകാൻ സ്വന്തം കാമുകിയെ കാറിനു മുകളിൽ കെട്ടിയിട്ട് നഗരത്തിൽ റൗണ്ടടിച്ചാണ് യുവാവ് ഹിറ്റുണ്ടാക്കിയത്.
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ സെർജി കോൺസെൻകോയാണ് തൻ്റെ കാമുകിയെ ബെന്‍റ്‌ലി കാറിന്‍റെ മുകളിൽ കയറു കൊണ്ട് കെട്ടി മോസ്‌കോ നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചത്. അഞ്ച് ദശലക്ഷത്തിൽ അധികം ഫോളോവേഴ്‌സുള്ള സെർജി കോൺസെൻകോ കാമുകിയെ കാറിന് മുകളിൽ കെട്ടുക മാത്രമല്ല ഇരുവരുടെയും ഇടത്തെ കൈകൾ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്‌തു. ഒറ്റ കയ്യിൽ ആഡംബര കാർ ഓടിച്ചതും സെർജി കോൺസെൻകോ തന്നെ.
തങ്ങൾ പരസ്‌പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോൺസെൻകോയുടെ വിചിത്ര വാദം. വീഡിയോ വൈറലായതോടെ മോസ്‌കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപകടകരമായി ഡ്രൈവ് ചെയ്‌തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു. സെർജി കോൺസെൻകോയുടെ സാഹസിക വീഡിയോ വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായക്കാരാണ് അധികവും. കുട്ടികൾ സമാന രീതികൾ പരീക്ഷിക്കാൻ തുടങ്ങിയാൽ നാട്ടിൽ ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു.
വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു ടിക്ക് ടോക്ക് കണ്ടന്‍റ് ക്രിയേറ്റർ കസേരയിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ഒടുവിൽ, അഗ്നിശമന സേന എത്തിയാണ് യുവതിയെ രക്ഷിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: