ന്യൂഡെൽഹി: അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്‌ഗാൻ ജയിലുകളിൽ നിന്നും 5000ത്തോളം ഐഎസ്, അൽക്വയ്‌ദ ഭീകരരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസിൽ ചേരാൻ ഇന്ത്യയിൽ നിന്നും പോയ നിമിഷ ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളും മോചിപ്പിക്കപ്പെട്ടവരിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഐഎസിൽ ചേരാനായി സിറിയയിൽ നിന്നും എത്തിയ സംഘം അഫ്‌ഗാനിസ്ഥാനിലേക്ക് കടക്കവെ സൈന്യം പിടികൂടി തടവിലാക്കുകയായിരുന്നു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവിടങ്ങളിലെ തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. 21 പേരാണ് ഇന്ത്യയിൽ നിന്നം ഐഎസിൽ ചേരാനായി പോയത്.
ഇതിൽ ചിലർ ഏറ്റമുട്ടലുകളിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം മോചിപ്പിക്കപ്പെട്ട ഭീകരർ അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നിമിഷയെ നാട്ടിലെത്തിക്കാൻ സർക്കാർ തയാറാകണമെന്ന് അമ്മ ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: