www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തല്ലാനോങ്ങിയ മരത്തടി പിടിച്ചു വാങ്ങി തിരിച്ചടിച്ചു; ഭർത്താവ് മരിച്ചു; ഭാര്യ അറസ്റ്റിൽ

Share it:



ഇരിങ്ങാലക്കുട: കുളിമുറിയിൽ തലയിടിച്ച് വീണ് ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം. ഭാര്യ അറസ്റ്റിൽ. കരൂപ്പടന്നയിലാണ് കഴിഞ്ഞ ദിവസം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേപ്പുറത്ത് അലി (65)യാണ് മരിച്ചത്. ഇയാളുടെ ഭാര്യ സുഹ്‌റ (56)യാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് അലിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.  

ഈ സമയത്ത് ഭാര്യമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അലി കുളിമുറിയിൽ തലയിടിച്ച് വീണെന്നായിരുന്നു സുഹറ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ സംശയം തോന്നിയ റൂറൽ പൊലീസ് മേധാവി പി.ജി. പൂങ്കുഴലി, ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്‌ടർ എസ്.പി. സുധീരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സുഹറ തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. തന്നെ അടിക്കാൻ ശ്രമിച്ച മരത്തടി പിടിച്ചു വാങ്ങി തിരിച്ചടിക്കുകയായിരുന്നുവെന്നും ഇതോടെ അലി മരിച്ചുവെന്നും സുഹറ മൊഴി നൽകി. ഇവരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light