ന്യൂഡെൽഹി: ബൈക്കിൽ പോകവെ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി 23 കാരൻ മരിച്ചു. നിരോധിത പട്ടം നൂലാലയ മഞ്ചാ നൂൽ ആണ് പട്ടം പറത്താൻ ഉപയോഗിച്ചത്. നജാഫ്ഗഡ് സ്വദേശി സൌരഭ് ദഹിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
ബൈക്കിൽ ബന്ധുവിന്‍റെ വീട്ടിലേക്ക് പോകവെ ആയിരുന്നു സംഭവം. വൈകിട്ടോടെ മങ്കോൽപൂരി -സുൽത്താൻ പുരി മേൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു സൌരഭ്. ഇതിനിടെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
കഴുത്ത് മുറിഞ്ഞ് ചോരവന്നതോടെ സൌരഭ് ബൈക്ക് നിർത്തി. അടുത്തുള്ളവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൈലോൺ ചരടിൽ ചില്ലുപൊടി മേമ്പൊടിയായി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക നൂലാണ് മാഞ്ചാ നൂൽ. അപകട സാധ്യത ഏറെയുള്ളതിനാൽ ഇത് നിരോധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: