ജെറുസലേം: ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് മാധ്യമ പ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതായി ആക്ഷേപം. അൽജസീറ ചാനലിലെ മാധ്യമ പ്രവർത്തകയും ലബനൻ സ്വദേശിനിയുമായ ഗാദ ഉവൈസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പെഗാസാസ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തന്‍റെ ഫോണിൽ നിന്നും ചിത്രങ്ങൾ ചോർത്തിയത്. ഇസ്രയേലി സോഫ്‌റ്റ് വെയർ കമ്പനിയായ എൻ.എസ്.ഒയാണ് ചാര സോഫ്റ്റ് വെയറിന്‍റെ സൃഷ്‌ടാക്കൾ.
അടുത്തിടെ കൊല്ലപ്പെട്ട ജമാൽ ഖഷോഗിയുടെ സുഹൃത്ത് കൂടിയാണ് ഗാദ. സൗദി ഭരണ കൂടത്തിന്‍റെ വിമർശകനും കോളമിസ്റ്റുമായിരുന്നു ജമാൽ ഖഷോഗി.
ഭർത്താവിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ ഒരു സുഹൃത്ത് വിളിച്ച് ട്വിറ്റർ നോക്കാൻ ഗാദയോട് ആവശ്യപ്പെടുകയായിരുന്നു. നോക്കിയപ്പോൾ കണ്ടത് ബിക്കിനി ധരിച്ചെടുത്ത തന്‍റെ സ്വകാര്യ ചിത്രങ്ങളായിരുന്നു. താൻ കാണുമ്പോഴേക്കും ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
ബോസിന്‍റെ ഓഫീസിൽ നിന്നെടുത്ത ചിത്രമെന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളും മെസേജുകളും പുറത്തു വന്നതായും ഗാദ ആരോപിക്കുന്നു. ആരോ കിടപ്പുമുറിയിലും ബാത്ത് റുമിലും കയറിയ സംഘർഷമാണ് താൻ അനുഭവിച്ചതെന്നും ഗാദ ഉവൈസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: