www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1793) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴിയരികിൽ നിന്ന 33 കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി

Share it:

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33 കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ഒരുമാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. 

ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പൊലീസിന്‍റെ അന്വേഷണം. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Crime

Post A Comment: